Saturday, July 16, 2011

ഓര്‍മ്മപ്പെടുത്തല്‍


ആല്‍മരം
തണലന്വേഷിച്ചു
കിതക്കുന്നു.
വിളക്ക്
വെളിച്ചം തേടി
കൂരിരുളില്‍ തപ്പുന്നു.
തണുപ്പ്
കമ്പിളിക്കുള്ളില്‍ കിടന്നു
വിയര്‍ക്കുന്നു.
പുഴ, തൊണ്ട വരണ്ടു
തെളിനീരിനായി
കൈ കൂപ്പി പിടയുന്നു.
എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മപ്പെടുത്തുന്നു.

2011 ജൂലൈ 10 ഞായര്‍, വാരാദ്യ മാധ്യമം

2 comments:

  1. പ്രിയ റഫീക്ക്,
    ഇങ്ങനെ അഭിപ്രായം പറയാനാണ് എനിയ്ക്ക് തോന്നിയത്:

    ആല്‍മരത്തണലിന്റെ ആലസ്യമാര്‍ന്ന മാരുതന്‍
    അകലെയെങ്ങോ അലിഞ്ഞു തീരുന്നു.

    വിളക്കുകാലിന്റെ വിതുമ്പുന്ന വെളിച്ചം,
    വെള്ളി വിളക്കുകള്‍ക്കു വഴിമാറിപ്പോയി.

    വിറളിപിടിച്ച വെണ്മേഘത്തുമ്പുകള്‍
    കോടമഞ്ഞിനെ കോടിയുടുപ്പിച്ചു
    കണ്ണുകലങ്ങിയ, കരളില്ലാത്ത ജന്മങ്ങള്‍ കമ്പിളിയമ്പേ, കത്തിയമര്‍ന്നുപോയി!

    നിഴല്‍തേടിയലയുവാന്‍ നില്‍ക്കാതെ
    നിറയ്ക്കട്ടെ നാഴികള്‍ പൊന്നുകൊണ്ട്!
    നിഴലില്ലാത്ത കവിളൊട്ടിയ ജീവിതങ്ങള്‍
    നിഴലിലൊടുങ്ങി ഊര്‍ധ്വന്‍ വലിയ്ക്കട്ടെ.

    സ്നേഹത്തോടെ, ജേക്കബ് കോയിപ്പള്ളി.

    ReplyDelete
  2. നല്ല ഭംഗിയുള്ള കവിത.

    ReplyDelete