Monday, September 28, 2009

കവിത

ഹോട്ട് ന്യൂസ്

ഇത് നഗരകവാടമാണ്.

ആസനത്തില്‍ ആല്‍മരം പേറുന്നജാടകളുടെ ഘോഷയാത്രയില്

‍മാനവികതയുടെ ശവമഞ്ചവുമായിമുഖമില്ലാത്ത കൂട്ടം.
ആള്‍ക്കൂട്ടം അര്‍ത്ഥമില്ലായ്മയുടെപര്യായമാണെന്ന്,

ഇന്നലെ വന്ന ഇ മെയിലില്‍സുസ്മിതയുടെ കമന്റ്.
മൌസിന്റെ അലസ ചലനത്തില്‍ കണ്ടത്

മോണിട്ടറില്‍ നിന്നും വിളറിയൊരു ചുണ്ട്ചുടുചുംബനത്തിനായി പുറത്തേക്ക് നീളുന്നത്.
വിഷം തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍കേറിയിറങ്ങും നേരം

കുടിവെള്ളം മുതല്‍ ജീവവായു വരെ

വിഷമുക്തമല്ലെന്ന് ടൈ കെട്ടിച്ചിരിക്കുന്ന സില്ലി മാറ്ററുകള്‍.
ഇപ്പോള്‍ നഗരാതിര്‍ത്തിയില്‍സ്വയം മരിക്കാനും

അന്യനെ ഇല്ലായ്മ ചെയ്യാനും

പരിശീലന കോഴ്സുണ്ടത്രേ..!

Saturday, September 5, 2009

നഗരക്കൊയ്ത്ത്

കടല്‍ ഊതിപ്പറത്തിയ കാറ്റ് മീനച്ചൂടില്‍ ഉരുകിയമര്‍ന്ന നഗരത്തിനു മുകളില്‍ സാന്ത്വനമായി പടര്‍ന്നു.പടിഞ്ഞാറേ ആകാശത്തില്‍ സായന്തനത്തിന്‍റെ ചായക്കൂട്ട്.പകലിന്‍റെ ചൂടിനു മൂര്‍ച്ചയേറെയായിരുന്നു.കടലോരത്തെ പബ്ലിക്ക് ലൈബ്രറി ഹാളില്‍ മണ്‍മറഞ്ഞ ഏതോ കലാകാരന്‍റെ അനുസ്മരണ പരിപാടി.സദസ്സിന്‍റെ പിന്നിലെവിടെയെങ്കിലും ഒരിരിപ്പിടം തരപ്പെടുത്താനായിരുന്നു ശ്രമംവേദിയില്‍ പ്രശസ്തരും അപ്രശസ്തരുമായ പലരും മൈക്കിനടുത്ത് വന്ന് വിമ്മിട്ടപ്പെടുന്നുണ്ട്.ഏറ്റവും പുറകിലത്തെ കസേരയില്‍ മുന്നോട്ട് നോക്കിയിരുന്നപ്പോള്‍ കസേരകള്‍ക്കു മുകളില്‍ കരിപിടിച്ച കുറെ മണ്‍കലങ്ങള്‍ കമഴ്ത്തി വച്ചതു പോലെ തോന്നി.വേദിയില്രിക്കുന്നവരുടെ അന്നേരത്തെ വികാരങ്ങളെന്തെന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ചുമരില്‍ പതിച്ച ഛായാചിത്രങ്ങള്‍ പോലെയാണ്, ഓരോരുത്തരേയും അനുഭവപ്പെട്ടത്.ചിന്തകള്‍ മേഞ്ഞു നടക്കുന്നേരം ആ അറിയിപ്പ് കാതില്‍ പതിച്ചു,.....അടുത്തത് അനുസ്മരണ പ്രഭാഷണം ബഹുമാനപ്പെട്ട....,എല്ലാ കാര്യങ്ങളും മറന്നു വേദിയിലേയ്ക്ക് മിഴിയുറപ്പിച്ചു.ഘനഗംഭീര ശബ്ദത്തോടെ ജില്ലാ കലക്റ്ററുടെ പ്രഭാഷണം.... പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് സ്വിറ്റ്ച്ചോഫ് ചെയ്ത് പതുത്ത സീറ്റില്‍ ചാരിക്കിടന്ന് കലക്റ്ററിലേയ്ക്ക് ആഴ്ന്നിറങ്ങി.യോഗശേഷം ഉള്ളില്‍ മഞ്ഞ് പെയ്തിറങ്ങിയ ഗസല്‍ കണ്ണുമടച്ചിരുന്നാണ്, ആസ്വദിച്ചത്. ഹാളിനു പുറത്തെ വിങ്ങുന്ന സന്ധ്യയെ മറന്നു.മുന്നില്‍ കമഴ്ത്തി വച്ച മണ്‍കലങ്ങള്‍ പോലെയുള്ള അനേകം തലകളെ മറന്നു...!ശാന്തമായി തിരകളിളകുന്ന കടല്‍ത്തീരം...നിലാവില്‍ ആകാശത്തേയ്ക്ക് കണ്ണയച്ചു കിടക്കുന്ന സുഖം മനസ്സിലുയര്‍ന്നു.രാത്രിയില്‍ നേര്‍ത്ത ചാറ്റല്‍മഴയുണ്ടായിരുന്നു. വേനല്‍ മഴ അടുത്തദിവസങ്ങളില്‍ പെയ്തേക്കാമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് വാര്‍ത്തകളില്‍ കേട്ടിരുന്നു.മുറിയില്‍ വന്നു കയറുമ്പോള്‍ സമയം നോക്കി, വാച്ചിന്‍റെ പ്രവര്‍ത്തനം എപ്പോഴോ നിലച്ചിരുന്നു. സമയമറിയാന്‍ മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തു. വൈകുന്നേരം മുതല്‍ അത് സ്വിറ്റ്ച്ചോഫ് ആണെന്ന കാര്യം ഓര്‍ത്തു,വേഗം ഓണ്‍ ചെയ്തു,സമയം ഒന്‍പത് നാല്‍പത്.പത്തു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും.....മൊബൈല്‍ കരഞ്ഞു, റിസീവ് ബട്ടണില്‍ വിരലമര്‍ത്തി കാതോട് ചേര്‍ത്തു.എന്തായിരുന്നു ഇന്ന് പരിപാടി, മൊബൈല്‍ വൈകുന്നേരം മുതല്‍ ഓഫ് ആയിരുന്നല്ലോ..അത്..അത്... സര്‍...കള്ളം പറയാന്‍ വാക്കുകള്‍ പരതി പരാചയപ്പെടുന്നത് ഫോണിനങ്ങേത്തലയ്ക്കല്‍ ചെവിയോര്‍ക്കുന്നത് എനിക്ക് അറിയാമായിരുന്നു. എന്നാലും തോല്‍വി സമ്മതിക്കാന്‍ മനസ്സനുവദിച്ചില്ല,വേണ്ട... താന്‍ ബുദ്ധിമുട്ടണ്ട.... തനിക്കെന്നു തുടങ്ങിയെടോ സാഹിത്യപ്രേമം..കുറേ കിറുക്കന്‍മാരു എന്തിന്‍റെയെങ്കിലും പേരില്‍ എവിടെയെങ്കിലും കയറിയിരുന്ന് തൊള്ളക്കീറിക്കരയുന്നൂന്നു വച്ച് താനെന്തിനാടോ അക്കൂട്ടത്തില്....അയാളുടെ ഈര്‍ഷ്യ മുഴുവന്‍ ഫോണിലൂടെ ചെവിയ്ക്കകത്തേയ്ക്ക് തെറിച്ചു. സര്‍..... മനപ്പൂര്‍വ്വമായിരുന്നു ആ പരിപാടിയില്‍ പോയിരുന്നത്... സാറിനറിയാല്ലോ..ഈ നഗരത്തിന്‍റെ പ്രത്യേക രീതി.കലയിലും സാഹിത്യത്തിലും സംഗീതത്തിലും വല്ലാത്തൊരു ഭ്രാന്താ ഇവിടെയുള്ളവര്‍ക്ക്. വീട്ടില്‍ കഞ്ഞിയില്ലെങ്കിലും നഗരത്തില്‍ സംഗീത സദസ്സുണ്ടെന്നറിഞ്ഞാല്‍ അരി വാങ്ങാന്‍ വച്ച കാശെടുത്താണെങ്കിലും അവര്‍ അവിടെ പോയിരിക്കും.ഇവിടത്തുകാരുടെ ഹൃദയത്തുടിപ്പറിയണമെങ്കില്‍ ഇതു പോലെയുള്ള കുറച്ചു സ്ഥലങ്ങളില്‍ പ്ഴമക്കാര്‍ കഥ പറഞ്ഞിരിക്കുന്ന കവലകളിലെ തണല്‍മരച്ചുവട്ടില്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ അവരിലൊരാളായി കൂടിയിരിക്കണം.\'താനെന്നെ പഠിപ്പിക്കണ്ട കേട്ടോ,.. ഇവിടത്തു കാരുടെ ഈ രീതി തന്ന്യാ നമുക്ക് തകര്‍ക്കേണ്ടത്. താനീപ്പറയുന്ന പെരുമാറ്റ രീതിയുമൊന്നും ഇന്നത്തെ ലോകാവസ്ഥയ്ക്ക് ചേര്‍ന്നതെല്ലെടോ... മനസ്സിലാവുന്നുണ്ടൊ തനിക്ക്...യേസ്... സര്‍..പിന്നീടൊന്നും പറയാതെ ഫോണ്‍ ശബ്ദം നിലച്ചു.ഫോണ്‍ കിടക്കയിലേയ്ക്കെറിഞ്ഞ് കുളിമുറിയുടെ തണുപ്പിലേയ്ക്ക്...പിറ്റേന്ന് രാവിലെ,റിങ്ങ്ടോണ്‍ കാതിന്‍റെ ഭിത്തി കീറി.ഉറക്കച്ചടവോടെ ഞെട്ടിയെഴുന്നേറ്റു.\'പെട്ടെന്നെത്തണം..വിനായക ടെംമ്പിളിനടുത്തുള്ള കല്യാണമണ്ടപത്തിനു മുന്നില്‍ കാത്തു നില്‍ക്കാം...\' - മറുപടിയ്ക്കു കാത്തു നില്‍ക്കാതെ സാറിന്‍റെ ശബ്ദം മുറിഞ്ഞു.ഇത്ര രാവിലെ തന്നെ എന്നെ കാണണമെന്ന്,.. എന്തായിരിക്കും കാരണം.. ഇന്നലത്തെ കാര്യങ്ങളേപ്പറ്റി സംസാരിക്കാനാകുമോ..? അന്നേരത്തെ എന്‍റെ സംസാരം അതിരുകടന്നു വെന്ന് തോന്നിയില്ല. പിന്നെ സാറിനൊപ്പം അധികസമയം ചിലവഴിയ്ക്കാന്‍ കിട്ടാറില്ല. അപൂര്‍വ്വമായേ ഇതുപോലെ കാണണമെന്ന് പറഞ്ഞിട്ടുള്ളൂഒരിക്കല്‍ മംഗലാപുരം വഴി ഇവിടുത്തേയ്ക്ക് വന്ന എന്തൊക്കെയോ കുറേ സാധനങ്ങള്‍ വഴിയില്‍ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയപ്പോള്‍.അന്നെനിക്ക് തെറിയുടെ പൂരമായിരുന്നു.തടിമാടന്‍മാരായ കുറേ പേറുണ്ട് അദ്ദേഹത്തിന്‍റെ ഗ്യാങ്ങില്‍.\'ചില കാര്യങ്ങളൊക്കെ തന്നെക്കൊണ്ട് ചെയ്യിക്കണമെടോ... അതാ അതിന്‍റെ ഒരു രീതി. നല്ല മൂഡുള്ള നേരങ്ങളില്‍ എന്‍റെ തോളില്‍ തട്ടി പറയുന്ന വാചകം. സാറിന്‍റെ കൂടെയുള്ള യാത്രകള്‍ ആസ്വാദ്യകരമാണ്.മലബാര്‍ കോര്‍ണറിലെ ബിയര്‍ പാര്‍ലറിലിരുന്നുള്ള നേര്‍ത്ത പാശ്ചാത്യസംഗീതവും ഹണീബിയും ഒന്നിച്ച് നുണയുമ്പോള്‍ അദ്ദേഹം എവിടുന്നൊക്കെയോ പറന്നു വരുന്ന ഫോണ്‍ കോളുകളില്‍ ഗൌരവകാര്യങ്ങള്‍ ചികഞ്ഞു കൊണ്ടിരിക്കുകയാവും. ചില നേരങ്ങളില്‍ വളരെ പതുക്കെയാണ്, സംസാരിക്കുക. സദാ ഗൌരവം മുറ്റുന്ന ആ മുഖം ഒന്നു ചിരിച്ചു കണ്ടിട്ടുള്ളത്, സാഗര്‍ റോഡില്‍ ഇന്‍റര്‍നെറ്റ് കഫേ നടത്തുന്ന ലക്ഷ്മീദേവി പെരുമാളിന്‍റെ കൊട്ടാരസദൃശ്യമായ വീട്ടിലോ അവരുടെ കഫേയിലോ പോകുമ്പോള്‍ മാത്രമാണ്.പച്ചപ്പുല്ലു വിരിച്ച ആ മുറ്റത്ത് കാറില്‍ ചെന്നിറങ്ങുമ്പോള്‍ വലിയ ചിരിയുമായ് ലക്ഷ്മീ ദേവി പെരുമാള്‍ മുറ്റത്തെത്തിയിരിക്കും. പിന്നെ അവരു രണ്ടു പേരും കൂടി തോളുരുമ്മി അകത്തേയ്ക്ക് കയറി പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം കാര്‍ ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്ത് വല്ല ഓട്ടോയും തരപ്പെടുത്തി വീട്ടിലേയ്ക്കു പോകുന്നതാണ്, നല്ലതെന്ന് ഒന്നു രണ്ടു തവണ തടിച്ചി കൂട്ടില്ലാതെ സാറ്, ആ വലിയ വീട്ടിലെ കുളിരിലേയ്ക്ക് അവരുടെ കഫേയില്‍ ജോലി ചെയ്യുന്ന പെമ്പിള്ളേരേം കൊണ്ട് കാറില്‍ പോയിട്ടുണ്ടെന്നുള്ളത് എനിക്കു മാത്രം അറിയാവുന്ന രഹസ്യമാണ്.അത്തരം കാര്യങ്ങള്‍ക്ക് ദൃക്സാക്ഷിയാകുന്നതിനു മുന്‍പേ പാതി വഴിയില്‍ എന്നെ ഇറക്കി വിടുകയാണ്, സാറിന്‍റെ പതിവ്.ലക്ഷ്മീ ദേവി പെരുമാളിന്‍റെ വീട്ടിനുള്ളിലെ തണുപ്പിലേയ്ക്ക് ഒരിക്കലേ ഞാന്‍ കയറിയിട്ടുള്ളൂ.അതൊരു വെള്ളിയാഴ്ച്ച ദിവസം.വീതി കൂടിയ കാര്‍ട്ടണില്‍ പൊതിഞ്ഞ എന്തോ ചില വസ്തുക്കള്‍ കാറിന്‍റെ ഡിക്കിയില്‍ ഉണ്ടായിരുന്നത്, തലേന്ന് ദൂരയാത്രയ്ക്കിടയില്‍ രാത്രിയില്‍ ഫോണിലൂടെ സാറ്, അറിയിച്ച പ്രകാരം അവരുടെ വീട്ടിലെത്തിക്കുകയായിരുന്നു.ഏതോ മഞ്ഞുമലയുടെ മുകളില്‍ കയറിയ അനുഭവമാണ്,ആ വീടിന്‍റെ അകത്തേയ്ക്ക് കാലെടുത്തു വച്ചപ്പോഴുണ്ടായത്.തടിച്ച ശരീരം ഇറുകിയ നൈറ്റിയ്ക്കുള്ളില്‍ പൊതിഞ്ഞുകൊണ്ട് അവരെന്‍റെ മുന്നില്‍ വന്നു നിന്നു. ഭാരിച്ച കെട്ടുകള്‍ വീട്ടിനുള്ളിലെ അധികം വെളിച്ചം കയറാത്ത മുറിയില്‍ ഒതുക്കി വച്ച് നിവരുമ്പോള്‍ തൊട്ടു പിന്നില്‍ അവരുണ്ടായിരുന്നു.അവരെന്‍റെ കവിളിലേയ്ക്ക് നോക്കി ചുണ്ടു കടിച്ചു.ആദ്യം കുതറി മാറാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ നീരാളിച്ചുറ്റലിനിടയില്‍ അറിയാതെ അവരുടെ ദേഹത്തിന്‍റെ നിമ്നോന്നതയില്‍ എന്‍റെ മുഖമമര്‍ന്നു.പിന്നീട് ആ വീട് കാണുമ്പോള്‍ എന്‍റെ നെഞ്ചിടിപ്പുയരും.അവരുടെ നോട്ടങ്ങളില്‍ നിന്ന് ഞാന്‍ മനപ്പൂര്‍വ്വം ഒഴിഞ്ഞുമാറും.അവരുടെ കഫേയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കാണാതായത്, നഗരത്തെ ഞെട്ടിക്കുകയും നഗരത്തിലെ കുശുകുശുപ്പുകള്‍ക്കിടയില്‍ ആ വിഷയം നിറയുകയും ചെയ്തു.പത്രങ്ങളും ചാനലുകളും വാര്‍ത്തകളിലൂടെ സംഭവത്തെ പലരീതിയില്‍ അവതരിപ്പിച്ചു.ജനങ്ങളാകെ അവര്‍ക്കെതിരേ ഇളകി.പോലീസ് കേസായി ,കഫേ അടച്ചിടേണ്ടി വന്നു.അവര്‍ക്കെതിരേ ചുമരെഴുത്തുകളും നോട്ടീസുകളും കണ്ട് നഗരമുഖം വികൃതമായപ്പോള്‍ സാറാ വീട്ടിലേയ്ക്ക് പോകാതായി.കണാതാവുന്നതിന്‍റെ തലേന്നു വൈകിട്ട് പെണ്‍കുട്ടി സാറിന്‍റെ കാറില്‍ കയറി പോകുന്നത് കണ്ടവരുണ്ടെന്ന് ചിലരുടെ സംസാരം കേട്ടില്ലെന്നു നടിച്ചു.ആ ഒരു സംഭവം കാരണം എനിക്കൊരു നഷ്ടം കൂടിയുണ്ട്.അവിടെ ഇടയ്ക്കൊക്കെ പോകുമ്പോള്‍ കുറേശ്ശെയായ് കംമ്പ്യൂട്ടര്‍ പഠിപ്പിച്ചു തരാമെന്ന അവരുടെ ഔദാര്യം.വിനായക ടെമ്പിളിനടുത്തെത്താറായിരിക്കുന്നു.ടാറടര്‍ന്ന് കുണ്ടും കുഴിയുമായ റോഡിനപ്പുറത്തെ പച്ചപ്പായല്‍ നിറഞ്ഞ കുളിക്കടവില്‍ വര്‍ണ്ണപ്പാവാട നെഞ്ചു വരെയുടുത്ത് കുളിച്ചീറന്‍ മാറുന്ന തെരുവു വേശ്യകളും തലേന്ന് രാത്രിയിലെ കണക്കു പറഞ്ഞ് തീര്‍ക്കുന്ന പിമ്പുകളുടേയും ബഹളം.തൊലി പൊള്ളുന്ന അവരുടെ സംസാരം ചെവിയോര്‍ക്കാന്‍ നില്‍ക്കാതെ കല്യാണമണ്ടപം ലക്ഷ്യമാക്കി നീങ്ങി.കല്യാണമണ്ടപത്തിലെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട ക്വാളിസ് കാറിനുള്ളിലെ കാത്തിരിപ്പിന്‍റെ മുഷിച്ചില്‍ കറുത്ത സൈഡ് ഗ്ലാസ്സിലൂടെ കണ്ടിട്ടും കാണാത്തതായി നടിച്ചു.യൂ വേരി ലേറ്റ്....അദ്ദേഹം കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തി അത്ര മാത്രം പറഞ്ഞു.മനപ്പൂര്‍വ്വമല്ല സാര്‍.സാരമില്ല, വണ്ടിയില്‍ കയറ്.സാറിനു മുന്നില്‍ അനുസരണയുള്ള കുട്ടിയായി.കാര്‍ പതുക്കെ നീങ്ങി.കാറിനകത്തെ സിഗററ്റു മണം ശ്വസിച്ച് സാറിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുമ്പോള്‍ ഒന്നുറപ്പായിരുന്നു,എന്തോ ഗൌരവമുള്ള കാര്യം സാറിനു പറയാനുണ്ട്.അതിനുള്ള പുറപ്പാടാണീ മൌനവും, നഗത്തിരക്കിലൂടെയുള്ള യാത്രയും.മനസ്സിനുള്ളില്‍ വല്ലാത്തൊരു മരവിപ്പായിരുന്നു,സാറിന്‍റെ പദ്ധതികള്‍ കേട്ടപ്പോള്‍ഇവിടത്തുകാരുടെ ജീവിതതാളം മാറുന്ന രീതിയില്‍ നഗരഭിത്തിയില്‍ ചിലയിടങ്ങളില്‍ പാടുകള്‍ വീഴ്ത്തണം...ഏത് മാര്‍ഗ്ഗം വേണമെങ്കിലും സ്വീകരിക്കാം.പക്ഷേ നാശവിത്തിന്‍റെ ഉദ്ഭവസ്ഥാനം ജനം മനസ്സിലാക്കരുത്.അവര്‍ വേറെയേതെങ്കിലും കാരണം കണ്ടെത്തി പരസ്പരം കടിച്ചു കീറണം.പിന്നീടതിന്‍റെ തിരിച്ചടികള്‍ കൊണ്ട്, നഗരം ചുവക്കണം... നമ്മുടെ ഗോഡൌണിലും മറ്റും അടുക്കി വച്ച സാധനങ്ങള്‍ നമുക്ക് വിറ്റ് കാശാക്കണം.യാത്രക്കാരില്‍ നിന്ന് ന്യായമായ കൂലി വാങ്ങുന്ന മുച്ചക്ര വാഹനങ്ങളും വഴി പോക്കനു കൃത്യമായി വഴി പറഞ്ഞു കൊടുക്കുന്ന പോലീസുകാരനും സ്വന്തം ജാതിയും നിരവും നോക്കി മാളങ്ങളുണ്ടാക്കി അതിലൊളിയ്ക്കണം.പിന്നീടവര്‍ അന്യന്‍റെ മാളങ്ങളിലേയ്ക്ക് തീപ്പന്തമെറിയണം.ഹ ........ഹ........ഹ.....ഹ്ഹാ......ഹാ...പുറത്ത് നഗരം പൊള്ളി നിന്നു.സാരിന്‍റെ പൊട്ടിച്ചിരി കാറിനുള്ളില്‍ പ്രകമ്പനം കൊണ്ടു.അത് തീരെ രസിക്കാത്ത രീതിയില്‍ റോഡിലെ വിങ്ങലിലേയ്ക്ക് ഞാന്‍ കാലെറിഞ്ഞു.റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയപ്പോള്‍ ഉച്ചയ്ക്കുള്ള മദ്രാസ് മെയിലിന്‍റെ സമയമായിരുന്നു.തിരക്കിലമര്‍ന്നിരുനു സ്റ്റേഷനും പരിസരവും.അദ്ദേഹം ആദ്യം പറഞ്ഞ സ്ഥലം ഇതാണ്... പിന്നെ പുതിയ ബസ്റ്റാന്‍ഡ്,സെന്‍റ്റ് പീറ്റര്‍ ഗേള്‍സ് സ്കൂള്‍, ചീങ്കണ്ണിപ്പുഴ ജുമാമസ്ജിദ്,കറുകത്തൊടി ദേവീക്ഷേത്രം...എല്ലാം കൂടി ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു അഗ്നിപര്‍വ്വതം പുകഞ്ഞു. ചിലപ്പോഴൊക്കെ ആലോചിച്ചതാണ്,ഈ രീതി എനിക്കു വയ്യെന്ന് സാറിന്‍റെ മുഖത്തു നോക്കി പറയണമെന്ന്,പക്ഷേ മനസ്സിലുറപ്പിച്ച് ആ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നു.എന്‍റെ മുഖത്തെ വികാരം വായിച്ച പോലെ കണ്ണിലേയ്ക്ക് തറപ്പിച്ചു നോക്കി ഒരിക്കല്‍ സാറു ചോദിച്ചു,\'ങും.. തനിക്കെന്തോ പറയാനുണ്ടല്ലോ...\'ഇല്ല സാര്‍ ഒന്നും പറയാനില്ല.\'വേണ്ടാത്ത തോന്നലുകള്‍ മനസ്സിലുണ്ടെങ്കില്‍ പറയണം....വല്ല ബുദ്ധിമോശവും കാണിച്ചാല്‍ അറിയാമല്ലോ..\'ഈ ചിലന്തിവലയ്ക്കുള്ളില്‍ നിന്ന് തനിക്കിനി പുറത്തു കടക്കാനാകില്ലഞാനിവിടെ എത്തിപ്പെടുന്നതിനു മുന്‍പ് എന്നെപ്പോലെ വേറെയാരെങ്കിലും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നിരിക്കണമല്ലോ..ഇതു പോലെ മനം മടുത്ത് കാണാമറയത്തേയ്ക്ക് ഓടിപ്പോയിരിക്കാം.കടപ്പുറത്തെ ചാവോക്ക് മരങ്ങള്‍ക്കിടയിലേയ്ക്ക് അവരുടെയൊക്കെ ചലനമറ്റ ദേഹം തിരമാലകള്‍ കൊണ്ടെത്തിച്ചിരിക്കാം.ചിന്തകളുടെ വേരടര്‍ന്നത്, തിരക്കിന്‍റെ അഗ്ങേത്തലയ്ക്കല്‍ ഒരാരവം കേട്ടപ്പോഴാണ്.റേയില്‍വേ സ്റ്റേഷന്‍ കോമ്പൌണ്ടിനപ്പുറത്തെ റോഡില്‍ നിന്ന് പലരും വറ്റകു ഭാഗത്തെയ്ക്ക് ഓടുകയാണ്. വാഹനവ്യൂഹങ്ങള്‍ക്കിടയിലൂടെ ജനം ചിതറുന്നു.ജനങ്ങള്‍ക്കിടയിലൂടെ ഒരു മണ്‍തരിയായി ..തെരുവില്‍ ഒരു ക്വാളിസ് കാര്‍ കത്തിയമരുന്നതായി അലമുറയ്ക്കിടയില്‍ ചിലരുടെ പിറുപിറുക്കല്‍.സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്,എന്തോ കത്തിക്കരിഞ്ഞ മണം.തെരുവു കച്ചവടക്കാരുടെ വിഷണ്ണമുഖം.ജനങ്ങളുടെ കൈമെയ്യ് മറന്ന തീയണയ്ക്കാനുള്ള വിഫലശ്രമം.കത്തിയെരിയുന്ന കാറിന്‍റെ നമ്പര്‍പ്ലേറ്റ് വായിച്ചെടുക്കാന്‍ പാടുപെട്ട് വിയര്‍ഥു നിന്നു.തലേന്നു രാത്രി മംഗലാപുരത്തു നിന്നും വന്നെത്തിയ കുറേ കൊച്ചു കൊച്ചു കെട്ടുകള്‍ അദ്ദേഹത്തിന്‍റെ കാറിനു പുറകില്‍ കണ്ടതായി ഓര്‍ക്കുന്നു.നഗരമൊന്നടങ്ങുമ്പോള്‍ അതെല്ലാം എവിടെയൊക്കെ കൊണ്ടു പോയി വെക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ഏതാനും നിമിഷം മുന്‍പാണ്, എന്നോട് മന്ത്രിച്ചത്.ഇത് മറ്റേതോ ക്വാളിസ് കാറായിരിക്കണം. സാറ്, ഇപ്പോള്‍ എവിടെയാണെന്നറിയണം. മനസ്സങ്ങനെ പലതവണ ഉരുവിട്ടു.പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ തപ്പിയപ്പോഴാണ്,,ഓട്ടത്തിലത് നഷ്ടപ്പെട്ടതറിയുന്നത്.തെരുവില്‍ ജനം പെരുകി.പോലീസ് ലാത്തി വീശി തളര്‍ന്നു.ആടിനെ പട്ടിയാക്കാന്‍ വിരുതുള്ളവരെത്തി.കാഴ്ച്ചക്കാരിലേയ്ക്ക് ലൈവായി തീയെത്തിക്കാന്‍ ക്യാമറയുമായി അവര്‍ പരക്കം പാഞ്ഞു.നടുങ്ങി നില്‍ക്കുന്ന തെരുവിനപ്പുറത്തെ ടെലിഫോണ്‍ ബൂത്തില്‍ കയറി ,സാറിന്‍റെ നമ്പരിനു മുകളിലൂടെ കൈ വിറച്ചു.ഡയലിങ്ങിന്‍റേയും മറുതലയ്ക്കല്‍ റിങ്ങ് ചെയ്യുന്നതിന്‍റേയും ഇടയിലെ ഇത്തിരിപ്പോന്ന നേരത്തിനു ഒരു പാട് ദൈര്‍ഘ്യമുള്ളതായി തോന്നി.റിസീവര്‍ ചെവിയോറ്റ് ചേര്‍ത്തു പിടിച്ച് സാറിനെ കാതോര്‍ത്തു.തെരുവില്‍ കാറിനു മുകളില്‍ തീയും ,ചുറ്റും ആള്‍ക്കൂട്ടവും ആളിക്കൊണ്ടേയിരുന്നു.

Monday, August 31, 2009

കാലം

വഴിയരുകിലുള്ളോരുമുള്ളെടുത്ത്മാറ്റിയിടാന്‍വേലിയില്ലാ കാലത്ത്...
വഴിപോക്കന്റെമുമ്പില്‍ ചെറുതാവാന്‍മനസ്സില്ല.
കാലില്‍ കൊള്ളാതെശ്രദ്ധിച്ചു നടക്കാം..?ž ž ž

Friday, August 28, 2009

ഐശ്വര്യത്തിന്റെ...
നിറവിന്റെ...
പൊന്നോണം നേരുന്നു..