Saturday, March 26, 2011

പരിപ്പ്

ആ പരിപ്പ്
ഈ കലത്തില്‍ വേവില്ലെന്നും
വേവിച്ചു വേവിച്ചു
സ്വന്തം പരിപ്പിളകിയെന്നും
ചിലരുടെ പതം പറച്ചില്‍

വേവാത്ത പരിപ്പുകള്‍
വേവിച്ചു കൊടുക്കുമെന്ന
കറുത്ത ബോര്‍ഡുകള്‍
തൂങ്ങും കാലമാണിത്

ഏതു വേവാത്ത പരിപ്പുകളും
വേവിച്ചു,
സമം ചേര്‍ത്ത്
ഉരിഞ്ഞ് പോയ തൊലിയില്‍
തേച്ചാല്‍
ഇന്നിനേക്കാള്‍
തൊലിക്കട്ടി കട്ടായം?
പരിപ്പുകള്‍ ജാഗ്രതൈ!!

മൂന്നേ മൂന്നു വിസലില്‍
പരിപ്പ് വെണ്ണ പോലെയാക്കുന്ന
പ്രഷര്‍ കുക്കറിന്
ഇതൊക്കെയൊരു തമാശയാണ്.

2 comments:

  1. കവി എന്താണ് ഉദ്ദേശിച്ചത്? ഒരു ചെറു വിശദീകരണം പ്രദീക്ഷിക്കാമോ?

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ..
      വലിയ തത്വചിന്തയൊന്നും ഇതിലില്ല.
      വരികളില്‍ പ്രത്യക്ഷത്തില്‍ വായിക്കാവുന്ന
      അര്‍ഥം മാത്രമേ ഉദ്ദേശിച്ചുള്ളൂ..
      ചില പരിപ്പ് ചിന്തകള്‍..
      നന്ദി.

      Delete