Monday, September 28, 2009

കവിത

ഹോട്ട് ന്യൂസ്

ഇത് നഗരകവാടമാണ്.

ആസനത്തില്‍ ആല്‍മരം പേറുന്നജാടകളുടെ ഘോഷയാത്രയില്

‍മാനവികതയുടെ ശവമഞ്ചവുമായിമുഖമില്ലാത്ത കൂട്ടം.
ആള്‍ക്കൂട്ടം അര്‍ത്ഥമില്ലായ്മയുടെപര്യായമാണെന്ന്,

ഇന്നലെ വന്ന ഇ മെയിലില്‍സുസ്മിതയുടെ കമന്റ്.
മൌസിന്റെ അലസ ചലനത്തില്‍ കണ്ടത്

മോണിട്ടറില്‍ നിന്നും വിളറിയൊരു ചുണ്ട്ചുടുചുംബനത്തിനായി പുറത്തേക്ക് നീളുന്നത്.
വിഷം തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍കേറിയിറങ്ങും നേരം

കുടിവെള്ളം മുതല്‍ ജീവവായു വരെ

വിഷമുക്തമല്ലെന്ന് ടൈ കെട്ടിച്ചിരിക്കുന്ന സില്ലി മാറ്ററുകള്‍.
ഇപ്പോള്‍ നഗരാതിര്‍ത്തിയില്‍സ്വയം മരിക്കാനും

അന്യനെ ഇല്ലായ്മ ചെയ്യാനും

പരിശീലന കോഴ്സുണ്ടത്രേ..!

1 comment:

  1. ഹ ഹ
    കൊള്ളാലോ ഈ മുട്ടായിത്തെരു..


    കുറെ നടന്നിട്ടുള്ളതാ ഈ തെരുവിലൂടെ..


    കവിതയും
    എഴുത്തുകളും നന്നായി.

    ReplyDelete