
കൊട്ടാരം വില്‍പ്പനയ്ക്ക് വെച്ചില്ല
ആകാശത്തോളം
വലിയ വാക്കും നല്‍കിയില്ല.
പാവപ്പെട്ടവന്റെ
ഇത്തിരിപ്പോന്ന സ്വപ്നത്തിന്
കല്ലും സിമന്റും ചേര്‍ത്തുവെച്ച്
കൂര തരാമെന്ന് മാത്രം പറഞ്ഞു,
ആയിരങ്ങളും ലക്ഷവും വാങ്ങി
ഒന്നു മുങ്ങാങ്കുഴിയിട്ടു.
അടുത്ത വീട്ടിലൊരു
പെണ്‍കുട്ടിയുണ്ട്.
അവള്‍ക്കു വയസ്സ്
മൂന്നായാലും ആറായാലും
പതിനൊന്നായാലും
എന്റെ ആവശ്യം ഒന്നുതന്നെ.
വീട്ടിലേക്കു ചെന്നുകേറാന്‍ വയ്യ..!
ദേയിരിക്കുന്നു,
ചേമ്പിലവട്ടത്തില്
നരച്ചു ചടച്ചൊരു
തന്തയും തള്ളിയും..
കളയണം ഇവറ്റകളെ
റോഡിലോ, കാട്ടിലോ
തോട്ടിലോ
തോട്ടിന്‍കരയിലോ..
പിന്നെ,
ഞാനും എന്റെ കെട്ട്യോളും
പുതിയ മോഡല്‍
മിനുമിനുത്ത കാറും മാത്രം..
കണ്ണാടിമാളിക പണിത്
അതിനുള്ളില്‍ ഞങ്ങള്‍..