പുരാതനമായ
തറവാടായിരുന്നു എന്റേത്.
അവിടെ എനിക്കു മാത്രമായി ഒരു മുറി.
എഴുതാനും വായിക്കാനും ചിന്തിക്കാനും
കനം നിറഞ്ഞ ശാന്തത.
ഈയിടെ മുറിച്ചുമരില്‍
ഞാനൊരു കണ്ണാടി തൂക്കി.
പിന്നീട് ഞാനാ മുറിയിലേക്ക്
കയറിയിട്ടേയില്ല.
*****************************************************************************
No comments:
Post a Comment