ബത്ഹയിലേക്കുള്ള വഴി എന്ന കഥ ഷാര്‍ജയില്‍ നിന്നുള്ള അക്ഷരം കഥാപുരസ്ക്കാരത്തിനും
മരുഭൂമി പറഞ്ഞത്.. എന്ന കവിത അബൂദാബി മലയാളി സമാജത്തിന്റെ കവിതാപുരസ്ക്കാരത്തി നും അര്‍ഹമായത് ആഹ്ളാദം നല്‍കിയ കാര്യം തന്നെയായിരുന്നു.
അംഗീകാരത്തിന്റെയും അഭിനന്ദനങ്ങളുടെയുമൊക്കെ സന്തോഷം വാക്കുകളിലൊതുക്കാന്‍ കഴിയു ന്നതിനപ്പുറമുള്ള ആനന്ദം നല്കി. ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ എന്റെ സഹപ്രവര്‍ത്തക രും മാനേജ്മെന്റും ചേര്‍ന്ന് റിയാദില്‍ സംഘടിപ്പിച്ച അനുമോദന പരിപാടി.
ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ലളിതമായ ചടങ്ങ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ.വി. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ബത്ഹയിലേക്കുള്ള വഴി എന്ന കഥയെക്കുറിച്ചും മരുഭൂമി പറഞ്ഞത്.. എന്ന കവിതയെക്കുറിച്ചും ഭരതന്‍ സാര്‍ പറഞ്ഞ വാക്കുകള്‍... ഒപ്പം തന്നെ ചില ലേഖനങ്ങളെ ക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചത് എന്നെ വായിക്കാത്തവര്‍ക്ക് വേണ്ടിയുള്ള പരിചയപ്പെടുത്തലാ യിരുന്നു.
ക്ളിനിക്ക് എ.ഡി.എം. നാസര്‍ മാസ്റ്റർ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് മുമ്പില്‍ ശിരസ്സ് കുനിക്കുന്നു.
സ്വാഗത പ്രസംഗം - നാസര്‍ മാസ്റ്റർ
അദ്ധ്യക്ഷ പ്രസംഗം - ഡോ. എ.വി. ഭരതന്‍
ക്ളിനിക്കിന്റെ ഉപഹാരവും ഫലകവും ക്ളിനിക്ക് എം.ഡി. അഷ്റഫ് ഭായിയില്‍ നിന്നും സ്വീകരി ക്കുമ്പോഴും അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മനസ്സ് കൊണ്ട് ഏറ്റുവാങ്ങുമ്പോഴും എന്നിലേക്ക് സര്‍ഗാത്മകതയുടെ നനവിറ്റിച്ചു തന്ന സർവശക്തനോട് മൗനമായി നന്ദി....
ക്ളിനിക്കിന്റെ ആദരം ...
ക്ളിനിക്ക് എം.ഡി. വി.എം. അശ്റഫില്‍ നിന്നും ഫലകം ഏറ്റുവാങ്ങുന്നു
ക്ളിനിക്ക് എം.ഡി. വി.എം. അശ്റഫില്‍ നിന്നും ഫലകം ഏറ്റുവാങ്ങുന്നു
ഡോ. ജോഷി ജോസഫ്, ഡോ. സജിത്, ഡോ. രാജ്മോഹന്‍, ഡോ. റെജി സെബാസ്റ്റ്യൻ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരും സാക്ഷിയായി ഈ മനോഹര മുഹൂര്‍ത്തത്തിന്.
വി.എം. അശ്റഫില്‍ നിന്നും ഉപഹാരം ...
സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഡോ. അബ്ദുല്‍ അസീസ് ആശംസകള്‍ നേര്‍ന്നു.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ റിയാദില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റിസ എന്ന കൂട്ടായ്മയുടെ പേരില്‍ ഒരു ഫലകവും അദ്ദേഹമെനിക്ക് സമ്മാനിച്ചു.
റിസയുടെ പേരില്‍ ഡോ. അബ്ദുല്‍ അസീസില്‍ നിന്നും ഫലകം ഏറ്റുവാങ്ങുന്നു
ആശംസാപ്രസംഗം - വി.എം.അശ്റഫ്, ഡോ. ജോഷിജോസഫ്, ഡോ. അബ്ദുല്‍ അസീസ്
അബൂദാബി മലയാളി സമാജത്തിന്റെ പുരസ്ക്കാരത്തിനര്‍ഹമായ ‘മരുഭൂമി പറഞ്ഞത്..’ എന്ന കവിത സ്റ്റാഫ് നഴ്സ് രജനി രാജേന്ദ്രന്‍ സദസിന് മുമ്പില്‍ അതിമനോഹരമായി ആലപിച്ചു.
സ്റ്റാഫ് നഴ്സ് രജനി രാജേന്ദ്രന്‍ കവിത ആലപിക്കുന്നു
സഹപ്രവര്‍ത്തകരായ അബ്ദുല്ല കണ്ണൂരും സാദിഖ് കൂട്ടിലങ്ങാടിയും ചേര്‍ന്ന് സമ്മാനിച്ച ഉപഹാ രം സഹപ്രവര്‍ത്തകരുടെ കരഘോഷങ്ങള്‍ക്കിടയില്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് ...
അബ്ദുല്ല, സാദിഖ് എന്നിവരുടെ ഉപഹാരം സന്തോഷപൂര്‍വ്വം..
അനുമോദനത്തിനും സ്നേഹത്തിനും സന്തോഷപൂര്‍വ്വം മറുപടിപ്രസംഗത്തിലേ ക്ക്... ഇങ്ങനെയൊരു ചടങ്ങ് ഒരുക്കിയതില്‍ കുറഞ്ഞ വാക്കുകളില്‍ സഹപ്രവര്‍ത്തകരോട് വാക്കുകള്‍ക്ക പ്പുറമുള്ള സ്നേഹം പറയാതെ അറിയിച്ച്, പുരസ്ക്കാരം ലഭിച്ചതിനേക്കാൾ ഇരട്ടി എന്റെയുള്ളിലെ ആഹ്ളാദത്തിന്റെ മധുരം ‘ഹൃദയപൂര്‍വ്വം’ എന്ന കവിത ആലപിച്ചു കൊണ്ട് ...
മറുപടി പ്രസംഗം.. ‘ഹൃദയപൂര്‍വ്വം’ കവിതാലാപനം
കവിതയിങ്ങനെ ..
പ്രവാസജീവിതത്തില്‍
ഇരുട്ട് നിറഞ്ഞ
വഴിദൂരങ്ങള്‍ താണ്ടിയാണ്
വെളിച്ചം നിറഞ്ഞ ഈ പൂമുഖത്തേക്ക്
ഞാന്‍ നടന്നു കയറിയത്.
സഹജീവികളുടെ വ്യാധികളില്‍
ഔഷധത്തേന്‍ പുരട്ടാന്‍..
അവരെ ചികിത്സാദിശയിലേക്ക്
കൈപിടിച്ചെത്തിക്കാന്‍
ഈ പരിചരണത്തണലില്‍
പുഞ്ചിരിയോടെ,
കാവലാളുകളായ നിങ്ങള്‍ക്കൊപ്പം
ഞാനും...
ഇവിടെയിപ്പോള്‍
ഈ സ് നേഹ നിലാവത്ത്
നിങ്ങളിപ്പോഴിങ്ങനെ
സന്തോഷത്തിന്റെയും
അനുമോദനത്തിന്റെയും
ആദരവിന്റെയും
പൂക്കാലം തീര്‍ക്കുമ്പോള്‍
വിനയത്തോടെ കൈകള്‍ കൂപ്പി
തിരിച്ചു തരുവാനുള്ളത്
ഹൃദയപൂര്‍വ്വം കോറിയിടുന്ന
ഈ വരികള്‍ മാത്രം..
മറക്കില്ലൊരിക്കലുമീ സുദിനം..
മാഞ്ഞു പോകില്ലൊരിക്കലുമീ ആഹ്ളാദം..
മനസ്സിനുള്ളിലെന്നുമുണ്ടാകും
പുഞ്ചിരി നിറഞ്ഞ ഈ മുഖങ്ങളത്രയും..!
കവിത അവസാനിച്ചത് പുഞ്ചിരി നിറഞ്ഞ മുഖങ്ങളെ നോക്കിത്തന്നെ.. തൊഴുകൈ കൂപ്പി ഞാന്‍ മൈക്കിനു മുമ്പില്‍ നിന്നും ഇരിപ്പിടത്തിലേക്ക്..
സ്റ്റാഫ് നഴ്സ് പ്രബിന തലശ്ശേരിയുടെ നന്ദി പ്രസംഗത്തോടെ ലളിതവും എന്നാല്‍ പ്രൗഢവുമാ യ ചടങ്ങിനു തിരശ്ശീല.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഹൃദയപൂര്‍വം ആശംസകള്‍
ReplyDeleteGood luck
ReplyDelete