ജലം പാഴാക്കുന്നതിൽ തെല്ലും കുറ്റബോധമില്ലാത്ത സമൂഹമാണ് നാം.
ജലവിനിയോഗത്തിൽ നമ്മൾ ഇനിയുമേറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സകല പ്രവർത്തനങ്ങളിലും ചിന്തയിലും ഔന്നത്യം പുലർത്തുന്ന മലയാളിയു ടെ ഇക്കാര്യത്തിലെ പൂജ്യത്തരം ഓരോരുത്തരും തിരിച്ചറിയണം.
ദിവസവും മൂന്നു നേരം കുളിക്കുന്നവരാണ് മലയാളികളിൽ ചിലർ.
അത് പരസ്യപ്രസ്താവനയിലൂടെ സകലരെയും അറിയിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട് കൂട്ടത്തിൽ.
ഇത് വൃത്തിയുടെതല്ല. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാ ണ്.
പല അവസരങ്ങളിലും നമ്മൾ ടാപ്പ് തുറന്നു വെച്ച് വെള്ളം പാഴാക്കുന്നുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും അങ്ങനെ ഒത്തിരി അവസരങ്ങളിൽ അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നു.
ഇതിൽ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും നാമുപയോഗിക്കുന്ന വെള്ളം അത്രയും അളവിൽ വേണ്ടതുണ്ടോ എന്ന് സ്വയമൊരു വിചാരണ നട ത്തണം.

മറ്റൊന്ന്, വീട്ടിനു മുകളിലുള്ള വാട്ടർടാങ്കിലേക്ക് കിണറിൽ നിന്നും വെള്ളം നിറയ്ക്കാൻ വൈദ്യുതി ഇല്ലാത്ത നേരത്ത് പോലും മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെക്കുകയും അക്കാര്യം ഓർക്കാതെ വീട് പൂട്ടി പുറത്തെവിടെയെ ങ്കിലും പോവുകയും പിന്നീട് വൈദ്യുതിയെത്തി ടാങ്കിൽ വെള്ളം നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യുന്ന കാഴ്ച നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടു ണ്ടാകും.
ഇതേ പോലെ തന്നെ ചില വീടുകളിൽ മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെച്ച് വാതിലുകളടച്ചു ടീവിയിൽ സീരിയൽ കാഴ്ചയിലേക്കും മറ്റും ആഴ്ന്നിറങ്ങും. വീട്ടിനു മുകളിലെ ടാങ്ക് നിറഞ്ഞു കവിയുന്നത് വീട്ടിനകത്തുള്ളവരുടെ ശ്രദ്ധ യിൽ പെടുകയുമില്ല.
ഇത്തരക്കാർ എത്ര മാത്രം കുടിവെള്ളമാണ് പാഴാക്കുന്നത്. അതുവഴി അവർ ചെയ്യുന്നത് സമൂഹത്തോടുള്ള ദ്രോഹമാണ്. പ്രകൃതിയോടുള്ള വെല്ലുവിളി കൂടിയാണത്.

ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയുണ്ട്. കുടിവെള്ളത്തിനായി കാത ങ്ങൾ താണ്ടുന്ന എത്ര മനുഷ്യരുണ്ടെന്നോ ഭൂമുഖത്ത്.
കുടിവെള്ളം ലഭിക്കാതെ എത്രയെത്ര പൈതങ്ങളുടെ ജീവനൊടുങ്ങുന്നുണ്ടെ ന്നറിയുമോ നിത്യവും.

നാൽപ്പത്തിനാല് നദികളും കുളങ്ങളും തോടുകളും വറ്റാത്ത കിണറുകളും കൃത്യമായെത്തുന്ന വർഷകാലവും കേരളത്തിൽ ജലസമൃദ്ധിയുടെ നാളുകളു ണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പറഞ്ഞ ചിത്രം പാടെ മാറുകയും വൃശ്ചിക മാസത്തിൽ പോലും അന്തരീക്ഷം പൊള്ളുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
വിയർത്തൊലിക്കുന്ന രാവും പകലും വറ്റിവരണ്ട ജലസ്രോതസ്സുകളും മലയാ ളിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ മരുഭൂമി യെ പോലും വെല്ലുന്ന അവസ്ഥയായിരിക്കും ഉഷ്ണത്തിന്റെ കാര്യത്തിൽ മലനാട് അനുഭവിക്കാൻ പോകുന്നത്.

കേരളത്തിൽ മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സന്ദർഭമാണിത്. മണ്ണിലേക്ക് വർഷിക്കുന്ന ജലമത്രയും പാഴായിപ്പോവാതെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നങ്ങളാണ് ഇനി എല്ലായിടത്തും ഉണ്ടാവേണ്ടത്.
പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഉപയോഗപ്രദമായ രീതിയിലേക്ക് വഴി തിരിച്ചു വിടുക.
ജല അതോറിറ്റിയും പരിസ്ഥിതി പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പ് മേധാവി കളും ഭരണകർത്താക്കളും മണ്ണിനെ സ്നേഹിക്കുന്ന ഓരോരുത്തരും ബോധവ ൽ ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.

ആസന്നഭാവിയിൽ കുടിവെള്ളത്തിനായി പരസ്പ്പരം പോരടിക്കുന്ന സമൂഹമാ യി മാറാതിരിക്കണമെങ്കിൽ വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക.
ജലം അമൂല്യമാണെന്ന ബോധത്തോടെ പക്വമായ ഇടപെടലിലൂടെ സക്രിയമാ വാം നമുക്ക്, ഇനിയുള്ള കാലം.
*******************************************************************
മലയാള മനോരമ ദിനപത്രം, കാഴ്ചപ്പാട് പേജ് - (2016 മെയ് 31 ചൊവ്വ)
NB:
കുറിപ്പിലെ ചില വരികൾ പത്രം മുറിച്ചു മാറ്റിയത് സ്ഥലപരിമിതി മൂലമാവാം.
എഴുതിയത് മുഴുവൻ അച്ചടിച്ച് വരണമെന്നില്ലല്ലോ. കുറിപ്പ് പൂർണ്ണ രൂപത്തിലുള്ളതാണ് ബ്ലോഗ്.*******************************************************************