Monday, December 10, 2012

ദ്വീപ്


അന്ന്,
അറിയാമായിരുന്നവര്‍ക്ക്..
എന്‍റെ അടുക്കളയില്‍
വിറകില്ലാതാവുന്നത്..
ഉപ്പില്ലാത്തത്.., മുളകില്ലാത്തത്..
വേലിത്തലപ്പിനു മുകളിലൂടെ
അമ്മയുടെ കൈകള്‍
അപ്പുറത്തെ അടുക്കളയിലേക്ക്
നീളുമ്പോള്‍
വിരിഞ്ഞ ചിരിയോടെ
കൈക്കുമ്പിളില്‍ സ്നേഹം
നിറക്കുമായിരുന്ന നാള്‍..

അന്നാളുകളില്‍
അവിടുത്തെ കണ്ണുകള്‍
നിറയുമ്പോള്‍
അമ്മയുടെ നെഞ്ചിടിപ്പ്
താളം തെറ്റുന്നതറിഞ്ഞാണ്
പ്ളാവിലക്കുമ്പിളില്‍ നിന്നും
കവിള്‍ നിറയെ കഞ്ഞി തിളച്ചത്.

ഇന്ന്,
വേലി പിഴുതെറിഞ്ഞ്
കരിങ്കല്‍മതിലിനപ്പുറത്തെ
ഇത്തിരിത്തണുപ്പില്‍
മുഖം പൂഴ്ത്തി,
രാവിരുളുന്നതും
പകല്‍ പൂക്കുന്നതുമറിയാതെ...,

ഇങ്ങനെയൊക്കെയാണ്
മണ്ണില്‍ ദ്വീപുകളുണ്ടാകുന്നത്..?







****************

5 comments:

  1. നന്നായിരിക്കുന്നു. എഴുത്ത്‌ തുടരുക. ആശംസകൾ

    ReplyDelete
  2. നന്നായിരിക്കുന്നു. എഴുത്ത്‌ തുടരുക. ആശംസകൾ

    ReplyDelete
  3. ഒറ്റപ്പെടലിന്റെ ദ്വീപുകളിലേക്കു ചുരുങ്ങിപ്പോകുന്ന സമാകാലീന ജീവിതത്തിന്റെ ഒരു ചിത്രം

    ReplyDelete
  4. നന്നായിട്ടുണ്ട്.’ദ്വീപുവല്ക്കരണം’ ഇന്നിന്റെ വിധിയാണ്.അനുഭവിക്കുക തന്നെ......

    ReplyDelete